കോഴിക്കോട്: മുന്‍ മുഖ്യമന്ത്രി ആര്. ശങ്കറിന്റെ സ്മരണാര്‍ത്ഥം സുഭാഷ് – നെഹ്റു ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ആര്.ശങ്കര്‍ കര്മ്മയോദ്ധപുരസ്കാരം അഡ്വ.പി. വി മോഹന്‍ലാലിന്. രാഷ്ട്രീയ,സാമൂഹ്യ,സാംസ്കാരിക മണ്ഡലങ്ങളിലെ സംശുദ്ധ പൊതുപ്രവര്‍ത്തനവും മനുഷ്യാവകാശ പോരാട്ടങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനവും പരിഗണിച്ചാണ് പുരസ്കാരമെന്ന് സുഭാഷ് – നെഹ്റു ട്രസ്റ്റ് ചെയര്മാന് എന്‍.വി. ബാബുരാജ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.25001 രൂപയുടെ കാഷ് അവാര്‍ഡ് ഉള്‍പ്പെട്ടതാണ് പുരസ്കാരം.നവംബര്‍ ഏഴിന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് കെ.പി. കേശവന് മേനോന് ഹാളില്‍ നടക്കുന്ന ആര്.ശങ്കര്‍ അനുസ്മരണ സമ്മേളനത്തില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റും മുന്‍ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല എംഎല്‍എ പുരസ്കാരം സമ്മാനിക്കും. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍കുമാര്‍ മുഖ്യാതിഥിയാകും. വാര്‍ത്താസമ്മേളനത്തില്‍ ജൂറി കമ്മിറ്റി ചെയര്മാന് ഗുരുകുലം ബാബു, ട്രസ്റ്റ് ഭാരവാഹികളായ പി.അനില്‍ ബാബു,എം. എ റഹ്മാന്,ഗോകുലം ബാലന് എന്നിവരും പങ്കെടുത്തു.
