കൊച്ചി: മുതിര്‍ന്ന ആര്‍ എസ് എസ് നേതാവ് ആര്‍.ഹരി (93) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
പുല്ലേപ്പടി തെരുവില്‍പ്പറമ്പില്‍ രംഗ ഷേണായിയുടേയും തൃപ്പൂണിത്തുറ സ്വദേശി പത്മാവതിയുടേയും മകനായി 1930 ഡിസംബര്‍ അഞ്ചിനായിരുന്നു ജനനം. 1990ല്‍ അഖില ഭാരതീയ സഹ ബൗദ്ധിക് പ്രമുഖായി. 91ല്‍ ബൗധിക് പ്രമുഖും.1990 മുതല്‍ 2005 വരെയായിരുന്നു ബൗധിക് പ്രമുഖ് സ്ഥാനം വഹിച്ചത്. 75ാം വയസില്‍ ഔദ്യോഗിക ചുമതകളില്‍ നിന്ന് ഒഴിഞ്ഞു. രണ്ടു വര്‍ഷംകൂടി ചില പ്രത്യേക ചുമതലകള്‍ തുടര്‍ന്നു.
2007 മുതല്‍ പ്രചാരക് മാത്രം.മലയാളം, കൊങ്കണി, തമിഴ്, ഹിന്ദി, സംസ്കൃതം, ഇംഗ്ലിഷ്, മറാഠി, ഗുജറാത്തി, ബംഗാളി, അസമീസ് എന്നീ 10 ഭാഷകള്‍ അറിയാവുന്ന ഹരി വിവിധ ഭാഷകളിലായി അറുപതോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
