മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷയിലെ വാദം പൂര്‍ത്തിയായി. ജാമ്യാപേക്ഷയില്‍ ഒക്ടോബര്‍ 20ന് വിധി പറയും. ആര്യന്‍ ഖാന്‍ റിമാന്‍ഡില്‍ തുടരും.
കോടതിയില്‍ ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷയെ ശക്തമായാണ് എന്‍സിബി എതിര്‍ത്തത്. അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. ആര്യന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ലഹരിക്കടത്തുമായി ശക്തമായ ബന്ധമുണ്ട്.ഇവരുടെ വാട്സ്ആപ്പ് ചാറ്റുകളില്‍നിന്ന് ഇതിന്‍റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് ജാമ്യം ലഭിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കും. പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഇവര്‍ എന്നത് ജാമ്യത്തിനുള്ള പരിഗണനയാകരുതെന്നും ഇവരെക്കുറിച്ചു കൂടതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടു വരേണ്ടതുണ്ടെന്നും എന്‍സിബി കോടതിയില്‍ വാദിച്ചു.