മുംബൈ : ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് എന്‍സിബി. അന്വേഷണം പുരോഗമിക്കുകയാണ്. ഇതു വരെ ഒരു നിഗമനത്തിലും എത്തിയിട്ടില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തലവന്‍ സഞ്ജയ് സിങ് പറഞ്ഞു.ലഹരിമരുന്ന് കേസില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖാന്‍റെ മകന്‍ ആര്യന്‍ഖാന് പങ്കില്ലെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനായിരുന്നു നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് കൊക്കയിന്‍, എം.ഡി.എം.എ തുടങ്ങിയ നിരോധിത മയക്കുമരുന്നുകളും പിടികൂടിയിരുന്നു. കേസില്‍ അറസ്റ്റിലായ ആര്യന്‍ഖാന്‍ ഒരു മാസം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. തുടര്‍ന്നാണ് ആര്യന് ജാമ്യം ലഭിച്ചത്. ബോളിവുഡ് നടിയും ഷാരൂഖ് ഖാന്‍റെ അടുത്ത സുഹൃത്തുമായ ജൂഹി ചൗളയാണ് ആര്യന്‍ഖാന് ജാമ്യം നിന്നത്. മുതിര്‍ന്ന അഭിഭാഷകനായ മുകള്‍ റോത്തഗിയാണ് ആര്യന്‍ ഖാന് വേണ്ടി ഹാജരായത്.