ആര്‍ട്ടെമിസ് 2 അടുത്ത വര്‍ഷമെന്ന് നാസ

Top News

വാഷിംഗ്ടണ്‍ : അര നൂറ്റാണ്ടിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ സ്വപ്ന പദ്ധതിയായ ആര്‍ട്ടെമിസ് മിഷന്‍റെ ഭാഗമായ ആര്‍ട്ടെമിസ് – 2, 2024 നവംബര്‍ അവസാനം ഉണ്ടാകുമെന്ന് നാസ.
ആര്‍ട്ടെമിസ് 1 ദൗത്യത്തിലെ ആളില്ലാ പേടകമായ ഒറിയോണ്‍ ഡിസംബറില്‍ വിജയകരമായി ഭൂമിയില്‍ തിരികെയെത്തിയിരുന്നു.
നാല് യാത്രികരുമായി കുതിച്ചുയരുന്ന ആര്‍ട്ടെമിസ് 2 ചന്ദ്രന്‍റെ അടുത്തുകൂടി പറന്ന് ഭൂമിയെ രണ്ട് തവണ ഭ്രമണം ചെയ്ത് തിരിച്ചെത്തും. ഈ വര്‍ഷം അവസാനത്തോടെ ആര്‍ട്ടെമിസ് 2ലെ യാത്രികരെ നാസ പ്രഖ്യാപിക്കും. യാത്രികരില്‍ ഒരാള്‍ കനേഡിയനാണെന്ന് വിവരമുണ്ട്. ആര്‍ട്ടെമിസ് 2 വിജയിച്ചാല്‍ ആര്‍ട്ടെമിസ് 3 യിലൂടെ നാല് യാത്രികരെ ചന്ദ്രോപരിതലത്തിലിറക്കും.
ഇത് 2025ലുണ്ടായേക്കുമെങ്കിലും കാലതാമസം നേരിട്ടേക്കാം. ചന്ദ്രനില്‍ ആദ്യമായി ഒരു വനിത, കറുത്ത വര്‍ഗ്ഗ വ്യക്തി എന്നിവരെ എത്തിക്കുകയാണ് ആര്‍ട്ടെമിസ് 3 യുടെ ലക്ഷ്യം. 1972ല്‍ അപ്പോളോ 17ലൂടെയാണ് മനുഷ്യന്‍ അവസാനമായി ചന്ദ്രനിലിറങ്ങിയത്. 12 പേരാണ് ഇതുവരെ ചന്ദ്രനില്‍ കാലുകുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *