തിരുവനന്തപുരം: എ ഐ ക്യാമറ പദ്ധതിയില്‍ അടിമുടി ദുരൂഹത,അഴിമതിയെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി കെല്‍ട്രോണ്‍ എംഡി നാരായണ മൂര്‍ത്തി രംഗത്ത്.എല്ലാ നടപടികളും സുതാര്യമായാണ് നടത്തിയത്. പദ്ധതി തുക ആദ്യം മുതല്‍ 235 കോടി തന്നെയായിരുന്നു. ചര്‍ച്ചകള്‍ ചെയ്ത ശേഷം 232 കോടിയാക്കി.ഇതില്‍ 151 കോടിയാണ് എസ് ആര്‍ ഐ ടി എന്ന കമ്പനിക്ക് ഉപകരാര്‍ നല്‍കിയത്.ബാക്കി തുക കണ്‍ട്രോള്‍ നടത്താനും ചെല്ലാന്‍ അയക്കാനും കെല്‍ട്രോണിന്‍റെ ചെലവിനുമായി വിനിയോഗിക്കേണ്ടതാണ്.ഒരു ക്യാമറ 35 ലക്ഷമെന്ന പ്രചരണം തെറ്റാണ്.ഒരു ക്യാമറ സിസ്റ്റത്തിന്‍റെ വില 9.5 ലക്ഷം മാത്രമാണ്. 74 കോടിരൂപയാണ് ക്യാമറയ്ക്കായി ചെലവാക്കിയത്. ബാക്കി സാങ്കേതികസംവിധാനം , സര്‍വര്‍ റൂം , പലിശ ഇങ്ങനെയാണ് .എസ് ആര്‍ ഐ ടി എന്ന സ്ഥാപനം മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്.ആ കമ്പനി ഉപകരാര്‍ നല്‍കിയതില്‍ കെല്‍ട്രോണിന് ബാധ്യതയില്ല. കെല്‍ട്രോണ്‍ എം ഡി പറഞ്ഞു.