ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന: പി.എം. ആര്‍ഷോ

Top News

കൊച്ചി: മഹാരാജാസ് കോളേജില്‍ എഴുതാത്ത പരീക്ഷ താന്‍ ജയിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ ഗൂഢാലോചന നടന്നെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ.
2020 അഡ്മിഷനിലുള്ള തന്നെ 2021 ലെ കുട്ടികളുടെ ഒപ്പം പരീക്ഷ എഴുതിയതായി പ്രചരിപ്പിച്ചുവെന്നും മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ പലവട്ടം വാക്കു മാറ്റി മാറ്റി പറയുന്നുവെന്നും ആര്‍ഷോ പറഞ്ഞു. മാധ്യമങ്ങളും തനിക്കെതിരെ വ്യാജവാര്‍ത്ത നല്‍കാന്‍ തയ്യാറായി. തനിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ ഇല്ലാതാക്കി കളയാം എന്നാണ് കരുതിയതെന്നും അദ്ദേഹം വിമര്‍ശിച്ചു. തന്നെയും എസ്.എഫ്.ഐയെയും വിവാദത്തിലേക്ക് വലിച്ചിഴച്ചു. എസ്.എഫ്.ഐയെ ഇല്ലാതാക്കാമെന്ന ധാരണ വേണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.താന്‍ പരീക്ഷാ ഫീസ് അടച്ചുവെന്ന തെറ്റായ പ്രചാരണം പ്രിന്‍സിപ്പല്‍ നടത്തി. ഇക്കാര്യത്തില്‍ ഗൗരവമായ അന്വേഷണം വേണം. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്‍റെ വീഴ്ചകള്‍ പരിശോധിക്കണം. ഈ ആവശ്യം ഉന്നയിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പിനടക്കം പരാതി നല്‍കും. അമല്‍ ജ്യോതി കോളേജിലെ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ എസ്.എഫ്.ഐ സമര രംഗത്തേക്ക് വന്നതോടെയാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *