തൃശൂര്‍: കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ക്ക് ആറുമാസം പ്രസവാവധി. രണ്ടുമാസത്തെ പ്രസവാവധിക്കാണ് സര്‍ക്കാര്‍ നിര്‍ദേശമെങ്കിലും കുട്ടിയുടെയും അമ്മയുടെയും ആരോഗ്യത്തെയും സുരക്ഷയെയും കരുതി ആറ് മാസം അവധി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിന്‍റെ അധ്യക്ഷതയില്‍ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് (കെയുഎച്ച്എസ്) ആസ്ഥാനത്ത് നടന്ന വാര്‍ഷിക സെനറ്റ് യോഗത്തിലാണ് തീരുമാനം. ആര്‍ത്തവദിനങ്ങളില്‍ അവധി നല്‍കുന്നത് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി.