ആരോഗ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ ഡോക്ടര്‍മാര്‍

Latest News

കൊച്ചി: കൊട്ടാരക്കരയില്‍ യുവ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ പ്രതികരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡോക്ടര്‍മാര്‍. ഡോ. വന്ദനയ്ക്ക് പരിചയസമ്പത്തുണ്ടായിരുന്നില്ലെന്ന പരാമര്‍ശമാണ് വിവാദമായത്. മന്ത്രിയുടെ പ്രസ്താവനക്കെതിരെ പരസ്യ പ്രതിഷേധവുമായി ഡോക്ടര്‍മാര്‍ രംഗത്തെത്തി.
ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി പറഞ്ഞു, ആ കുട്ടിക്ക് വേണ്ടത്ര എക്സ്പീരിയന്‍സ് ഇല്ലായിരുന്നെന്ന്. എന്താണ് മന്ത്രി ഉദ്ദേശിച്ച എക്പീരിയന്‍സെന്ന് മന്ത്രി കൃത്യമായും വ്യക്തമായും പറഞ്ഞുതരണം. ഞങ്ങളിനി എം.ബി.ബി.എസ് കഴിഞ്ഞിട്ട് കരാട്ടയും പഠിക്കണോ..അതൊന്ന് വ്യക്തമാക്കിത്തരണം… ഡോക്ടര്‍മാര്‍ ചോദിച്ചു.
ആക്രമണം ഉണ്ടായപ്പോള്‍ കുട്ടി ഭയന്നിട്ടുണ്ടെന്ന് ആശുപത്രിയിലെ ഡോക്ടര്‍ അറിയിച്ചു. ഓടാന്‍ കഴിയാതെ വീണുപോയപ്പോഴാണ് വന്ദന അക്രമിക്കപ്പെട്ടതെന്നും ഇത് ആ ഡോക്ടറുടെ പരിചയക്കുറവാണെന്ന മട്ടില്‍ മന്ത്രി പരാമര്‍ശിച്ചിരുന്നു.ഇതിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.എന്നാല്‍ ദുഃഖകരമായ സാഹചര്യത്തിലെ വാക്കുകളെ വളച്ചൊടിച്ചു. ഇത്തരത്തില്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നത് ക്രൂരതയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *