ആയുധങ്ങള്‍ ഉണ്ടാക്കാതെ നിവൃത്തിയില്ല: പുടിന്‍

Latest News

മോസ്കോ: റഷ്യ-അമേരിക്ക ആയുധ നയത്തില്‍ പ്രസ്താവനയുമായി പുടിന്‍. കഴിഞ്ഞയാഴ്ച ബൈഡനുമായി വെര്‍ച്വല്‍ യോഗത്തില്‍ സമവായത്തിന് തയ്യാറാകാത്തതിന് പിന്നാലെയാണ് ആയുധ നയത്തില്‍ തീരുമാനം അറിയിച്ചത്.
തങ്ങളുടെ ആവശ്യത്തിനുള്ള ആയുധം നിര്‍മ്മിക്കുന്നതില്‍ നിന്ന് ആര്‍ക്കും വിലക്കാനാകില്ലെന്നും പുടിന്‍ വ്യക്തമാക്കി.ആണവായുധ വിഷയത്തില്‍ അമേരിക്കയുടെ നയത്തെ എതിര്‍ക്കുന്നില്ല. ആണവായുധം എത്രകണ്ട് നിര്‍മ്മിക്കണം, എത്രയെണ്ണം സൂക്ഷിക്കണം എന്ന കാര്യത്തില്‍ അമേരിക്കയുമായി ഒരു ധാരണയുണ്ട്. അത് തുടരും. എന്നാല്‍ രാജ്യത്തിന്‍റെ പ്രതിരോധത്തെ കണക്കിലെടുത്ത് വിവിധ ആയുധങ്ങള്‍ ഉണ്ടാക്കാതെ നിര്‍വ്വാഹമില്ലെന്നും പുടിന്‍ വ്യക്തമാക്കി. ഇന്ന് ലോകത്തിലെ എല്ലാ സൈനിക ശക്തികളുടെ കയ്യിലും തങ്ങളുടെ കയ്യിലുള്ള അതേ ശേഷിയുള്ള ആയുധങ്ങളുണ്ട്. നിലവില്‍ തങ്ങളുടെ കയ്യിലുള്ള ഹൈപ്പര്‍സോണിക് ആയുധങ്ങളെ വെല്ലുന്നവ 2018ന് ശേഷം ഒരു രാജ്യവും വികസിപ്പിച്ചിട്ടില്ലെന്നും പുടിന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *