ആപ്ലിക്കേഷനുകള്‍ രണ്ടുമണിക്കൂറോളം പ്രവര്‍ത്തിച്ചില്ല; നഷ്ടം 800 കോടി

Top News

കാലിഫോര്‍ണിയ: ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ ആപ്ലിക്കേഷനുകള്‍ ചൊവ്വാഴ്ച പ്രവര്‍ത്തനരഹിതമായതില്‍ മാതൃകമ്പനിയായ മെറ്റയുടെ നഷ്ടം ഏകദേശം നൂറ് ദശലക്ഷം യുഎസ് ഡോളര്‍ (800 കോടി ഇന്ത്യന്‍ രൂപ). ഏകദേശം രണ്ടു മണിക്കൂറാണ് മെറ്റയുടെ ജനപ്രിയ ആപ്ലിക്കേഷനുകള്‍ കഴിഞ്ഞ ദിവസം ലഭ്യമല്ലാതായത്. ലോസാഞ്ചല്‍സ് ആസ്ഥാനമായ സ്വകാര്യനിക്ഷേപ സ്ഥാപനം വെഡ്ബുഷ് സെക്യൂരിറ്റീസ് മാനേജിംഗ് ഡയറക്ടര്‍ ഡാന്‍ ഇവെസിനെ ഉദ്ധരിച്ച് ഡെയ്ലി മെയ്ലാണ് മെറ്റയുടെ നഷ്ടത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ആഗോളതലത്തില്‍ സേവനങ്ങള്‍ ലഭ്യമല്ലാതായതോടെ മെറ്റയുടെ ഓഹരിമൂല്യത്തിലും ഇടിവുണ്ടായി. ചൊവാഴ്ച മാത്രം 1.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇത് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍റെ ആസ്തിയെയും ബാധിച്ച

Leave a Reply

Your email address will not be published. Required fields are marked *