ആന്‍റണിയുടെ പ്രസ്താവന സി.പി.എമ്മിനെകുറിച്ച് അറിയാത്തതിനാലെന്ന് യെച്ചൂരി

Latest News

കോഴിക്കോട്: ഇടതിന് തുടര്‍ഭരണം വന്നാല്‍ നാട് തകരുമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണിയുടെ പരാമര്‍ശത്തിന് മറുപടിയുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആന്‍റണിയുടെ പ്രസ്താവന സി.പി.എമ്മിനെകുറിച്ച് അറിയാത്തതിനാലെന്ന് യെച്ചൂരി പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടരുന്നത് സര്‍വനാശമാണോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. കേരളത്തിലെ ഭരണം തുടരണമോ എന്നും ജനങ്ങളാണ് തീരുമാനിക്കുന്നത്. വ്യക്തിയുടെ വിശ്വാസം സംരക്ഷിക്കാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും യെച്ചൂരി വ്യക്തമാക്കി.
ഇടതിന് തുടര്‍ഭരണം വന്നാല്‍ നാട് തകരുമെന്നും ആ നാശം ഒഴിവാക്കാന്‍ യു.ഡി.എഫ് വരണമെന്നും ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ ആന്‍റണി പറഞ്ഞിരുന്നു. പിണറായി ഭരണം ഇനി വരാതിരിക്കാന്‍ ജനം യു.ഡി.എഫിന് വോട്ട് ചെയ്യണം.ഐശ്വര്യകേരളത്തിനും ലോകോത്തര കേരളത്തിനുമായി യു.ഡി.എഫ് പ്രഖ്യാപിച്ച പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ യു.ഡി.എഫ് വരേണ്ടതുണ്ട്.
വീണ്ടും ഇടതുമുന്നണിക്ക് അവസരം കിട്ടിയാല്‍ ജനത്തിനോ പാര്‍ട്ടിക്കോ പ്രതിപക്ഷത്തിനോ മാധ്യമങ്ങള്‍ക്കോ നിയന്ത്രണമില്ലാത്ത, തന്നിഷ്ടം പ്രവര്‍ത്തിക്കുന്ന ഏകാധിപത്യ ശൈലിയിലേക്ക് പോകും. അങ്ങനെയൊരു ഭരണം വന്നുകൂടായെന്നും ആന്‍റണി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *