പൂക്കോട്ടുംപാടം :ജനവാസ മേഖലയായ ആന്‍റണിക്കാട്, ടി.കെ കോളനി പ്രദേശങ്ങളില്‍ ജനം കരടിപ്പേടിയില്‍.വനത്തില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന കരടികള്‍ പ്രധാന റോഡുകളിലും വീടുകള്‍ക്ക് സമീപവും പതിവായി എത്തുന്ന ജനത്തെ പേടിയിലാഴ്ത്തുന്നു.
കര്‍ഷകരും തൊഴിലാളികളും പുലര്‍ച്ചെ പോകുന്ന വഴിയാണിത്. സ്കൂളിലേക്ക് കുട്ടികള്‍ നടന്നുപോകുന്ന വഴി കൂടിയാണ്. തേന്‍ കുടിക്കാന്‍ എത്തുന്ന കരടികള്‍ തേനീച്ചപ്പെട്ടികള്‍ വ്യാപകമായി നശിപ്പിക്കുന്നു. തേനീച്ചക്കര്‍ഷകരുടെ ഉപജീവനം വഴിമുട്ടി. ആന, പന്നി ,കുരങ്ങ് തുടങ്ങിയ മൃഗങ്ങള്‍ ഉണ്ടാക്കുന്ന നാശത്തിന് പുറമേ കരടിയെക്കൂടി പേടിക്കേണ്ട അവസ്ഥ വന്നത് മേഖലയില്‍ ജനജീവിതം ദുസ്സഹമാക്കി .
ജനങ്ങള്‍ക്ക് സുരക്ഷിത ജീവിതവും കാര്‍ഷിക വസ്തുക്കളും സംരക്ഷിക്കാന്‍ സര്‍ക്കാരും വനം വകുപ്പും തയ്യാറാക്കണമെന്ന് തേള്‍പാറ സെന്‍റ് മേരീസ് പള്ളി പാരിഷ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെ നേതൃത്വത്തില്‍ പ്രതിഷേധ ജാഥ നടത്തുന്നതിന് ആലോചന യോഗം ചേരും. ജനകീയ ഒപ്പ് ശേഖരണം നടത്താന്‍ തീരുമാനിച്ചു. വികാരി ഫാ. ഷിജു ഐക്കരക്കാനായില്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റിമാരായ ജോണി കുളത്തിങ്കല്‍, ടോമി പാലംകുന്നേല്‍, ജെയ്ജു കുന്നാട്ടുച്ചിറ, ജെറീഷ് മേനോപറമ്പില്‍,സെക്രട്ടറി ടോമി നെടുംകൊമ്പില്‍, ഷിന്‍റോ കരോട്ടുചക്കാങ്കല്‍, സിസ്റ്റര്‍ സുപ്പീരിയര്‍ സി. ശോഭ എന്നിവര്‍ സംസാരിച്ചു.