ആന്ധ്രാപ്രദേശ് വ്യവസായ മന്ത്രി അന്തരിച്ചു

Latest News

ഹൈദരാബാദ്: ആന്ധ്രാപ്രാദേശ് വ്യവസായ മന്ത്രി മേകപതി ഗൗതം റെഡ്ഡി ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് അന്തരിച്ചു.അദ്ദേഹത്തിന് 50 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ വീടിനുള്ളില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് റെഡ്ഡിയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ ഒമ്പതരയോടെയാണ് മരണം സംഭവിച്ചത്.
എക്സ്പോ 2022നായി ദുബായില്‍ പത്ത് ദിവസം ചെലവഴിച്ചതിന് ശേഷം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം ഹൈദരാബാദിലേയ്ക്ക് മടങ്ങിയെത്തിയത്. ഗൗതം റെഡ്ഡിയുടെ വിയോഗത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി അനുശോചനം അറിയിച്ചു. മുന്‍ എം പി മേകപതി രാജമോഹന്‍ റെഡ്ഡിയുടെ മകനാണ് ഗൗതം റെഡ്ഡി. അദ്ദേഹത്തിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.
2014ല്‍ ആത്മകൂരില്‍ നിന്നാണ് ഗൗതം റെഡ്ഡി ആദ്യം എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2019ല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ആന്ധ്രാപ്രദേശ് മന്ത്രിസഭയില്‍ മന്ത്രിയായി.

Leave a Reply

Your email address will not be published. Required fields are marked *