ഹൈദാരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ച ഐപിഎല്‍ ടീം സണ്‍റൈസേഴ്സ് ഹൈദാരാബാദിന്‍റെ മുന്‍ താരംപിടിയില്‍.രഞ്ജി ട്രോഫി മത്സരങ്ങളില്‍ സജീവമായിരുന്ന നാഗരാജു ബുദുമുരുവാണ് സൈബര്‍ ക്രൈം പോലീസിന്‍റെ പിടിയിലായത്. ആന്ധ്രപ്രദേശ് രഞ്ജി ട്രോഫി ടീമില്‍ നാഗരാജു കളിച്ചിട്ടുണ്ട്. ആന്ധ്ര മുഖ്യമന്ത്രി വൈ. എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ പേരുപറഞ്ഞ് ഒരു ഇലക്ട്രോണിക്സ് കമ്പനിയില്‍നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫാണെന്നു പറഞ്ഞായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്.
വ്യാജ ഇ-മെയില്‍ വഴി ക്രിക്കറ്റ് താരം റിക്കി ഭൂമിയെ സ്പോണ്‍സര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നാഗരാജു കമ്പനിയെ സമീപിച്ചത്. ഇതുപ്രകാരം കമ്പനി സ്പോണ്‍ചെയ്യാന്‍ മുന്നോട്ടു വരുകയും പ്രതി ആവശ്യപ്പെട്ടതനുസരിച്ച് 12 ലക്ഷം രൂപ കമ്പനി അക്കൗണ്ടിലേക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷം പ്രതികരണങ്ങള്‍ ഒന്നും ലഭിക്കാതെ ഇരുന്നതോടെ കമ്പനി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാഗാരാജുവില്‍ നിന്ന ് ഏഴര ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു. ഇന്ത്യന്‍ ബി ടീമിലും നാഗരാജു കളിച്ചിട്ടുണ്ട്. 2018 ലാണ് താരം ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചത്. മൂന്നരക്കോടിയോളം രൂപയാണ് ഇയാള്‍ തട്ടിപ്പിലൂടെ കവര്‍ന്നെടുത്തത് എന്നാണ് പോലീസ് പറയുന്നത്. മുന്‍പും മഹേന്ദ്ര സിങ് ധോണിയുടെ പേരുപറഞ്ഞും ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.