അമരാവതി:ആന്ധ്രാപ്രദേശ് പല്‍നാട് ജില്ലയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്ക്.
ഉപ്പുഗുണ്ടൂര്‍ കാശി ബ്രഹ്മേശ്വര റാവു (62), ലക്ഷ്മി (58), ശ്രീസായി (ഒമ്പത്), ബസ് ഡ്രൈവര്‍ ആന്‍ജി(35), ടിപ്പര്‍ ഡ്രൈവര്‍ മധ്യപ്രദേശ് സ്വദേശി ഹരി സിംഗ് എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.
ബുധനാഴ്ച പുലര്‍ച്ചെ ഒന്നിനാണ് സംഭവം. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തശേഷം മടങ്ങിയവര്‍ സഞ്ചരിച്ച സ്വകാര്യബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 42 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബപട്ല ജില്ലയിലെ നിലയപാലത്തില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്നു ബസ്.
ചില്‍ക്കലൂരിപേട്ട മണ്ഡലത്തിലെ പശുമാറിനു സമീപത്തുവച്ച് ബസും ടിപ്പറും കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയെത്തുടര്‍ന്ന് ബസിന് തീപിടിച്ചു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചെങ്കിലും അപ്പോഴേക്കും രണ്ടു വാഹനങ്ങളും പൂര്‍ണമായും കത്തിനശിച്ചു.പരിക്കേറ്റവരെ ചിലക്കലൂരിപേട്ട് ടൗണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം തുടര്‍ ചികിത്സയ്ക്കായി ഗുണ്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ആന്ധ്ര പോലീസ് അറിയിച്ചു.