പാലക്കാട്: മേലാര്‍കോട് ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആനയ്ക്കിടയില്‍ കുരുങ്ങി പാപ്പാന് ദാരുണാന്ത്യം. കുനിശ്ശേരി കൂട്ടാല ദേവനാണ് (58) മരിച്ചത്.ചാത്തപുരം ബാബുവെന്ന ആനയുടെ ഒന്നാം പാപ്പാനാണ് ദേവന്‍.
ഇന്നലെ വൈകിട്ട് 3.30 നായിരുന്നു സംഭവം. മേലാര്‍ക്കോട് താഴേക്കോട്ടുകാവ് വേലയ്ക്ക് എത്തിച്ച ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനായി ആനയുടെ മുന്നില്‍ നിന്ന് തള്ളുകയായിരുന്നു. ഇതിനിടെ ആന മുന്നോട്ട് നീങ്ങിയതും ലോറിയില്‍ ഉറപ്പിച്ചിരിക്കുന്ന ഇരുമ്പുബാറിനിടയിലായി ദേവന്‍ കുടുങ്ങുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ നെന്മാറയിലെ സ്വകാര്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.