ആനന്ദ് സുബ്രഹ്മണ്യത്തെ സിബിഐ അറസ്റ്റ് ചെയ്തു

Top News

ന്യൂഡല്‍ഹി: നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് മുന്‍ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആനന്ദ് സുബ്രഹ്മണ്യത്തെ സിബിഐ അറസ്റ്റ് ചെയ്തു.എന്‍എസ്ഇ കോ ലോക്കേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റാണിത്.
ചെന്നൈയിലെത്തി വ്യാഴാഴ്ച അര്‍ധ രാത്രിയോടെയാണ് സുബ്രമണ്യനെ സിബിഐ അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ ഡല്‍ഹിയിലുള്ള സിബിഐ ആസ്ഥാനത്തെത്തിച്ചു. ഇന്ന് കോടതിയില്‍ ഹാജരാക്കി ആനന്ദ് സുബ്രമണ്യനെ കസ്റ്റഡിയില്‍ വാങ്ങും.
എന്‍എസ്ഇയില്‍ നടന്ന തിരിമറികള്‍ വെളിച്ചത്തുവന്നതോടെ മുന്‍ സിഇഒ ചിത്ര രാമകൃഷ്ണന്‍, മുന്‍ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആനന്ദ് സുബ്രഹ്മണ്യം എന്നിവര്‍ എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടേക്കാം എന്ന സ്ഥിതിയായിരുന്നു. എന്‍എസ്ഇ കോലൊക്കേഷന്‍ കേസ് എന്നത് അല്‍ഗോരിതമിക് ട്രേഡിംഗ് വേഗത്തിലാക്കാന്‍ ചില ഉയര്‍ന്ന ഫ്രീക്വന്‍സി വ്യാപാരികള്‍ക്ക് അന്യായമായ പ്രവേശനം നല്‍കിയതുമായി ബന്ധപ്പെട്ടതാണ്. 2018ലാണ് സെബി കേസ് എടുത്തത്. 2013 ഏപ്രില്‍ 1 മുതല്‍ ആനന്ദ് സുബ്രഹ്മണ്യന്‍ മുഖ്യ സ്ട്രാറ്റജിക് അഡ്വൈസറായിരുന്നു.
പിന്നീട് 2015 മുതല്‍ 2016 ഒക്ടോബര്‍ 21 വരെ ചിത്ര രാമകൃഷ്ണ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ആയിരിക്കുമ്പോള്‍ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസറായും ഉപദേഷ്ടാവായും അദ്ദേഹത്തെ വീണ്ടും നിയമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *