ആനന്ദ് ശര്‍മ തെരഞ്ഞെടുപ്പ് സ്റ്റിയറിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

Top News

ന്യൂഡല്‍ഹി:കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് സ്റ്റീയറിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജി വച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കാണ് ആനന്ദ് ശര്‍മ കത്ത് നല്‍കിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട യോഗങ്ങളില്‍ ഒന്നും തന്നെ ക്ഷണിക്കുന്നില്ലെന്ന് വിമര്‍ശിച്ചാണ് രാജി. അഭിമാനം പണയം വയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഹിമാചലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന് വേണ്ടി ഇറങ്ങുമെന്ന് ആനന്ദ് ശര്‍മ സോണിയയെ അറിയിച്ചു. ഗുലാം നബി ആസാദ് ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ആനന്ദ് ശര്‍മയും രാജി പ്രഖ്യാപിച്ചത് കോണ്‍ഗ്രസിന് തിരിച്ചടിയായി.
രാജ്യസഭയില്‍ കോണ്‍ഗ്രസിന്‍റെ ഉപ നേതാവായിരുന്ന ആനന്ദ് ശര്‍മയെ, ഏപ്രില്‍ 26ന് ആണ് ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ് സ്റ്റീയറിങ് കമ്മിറ്റി ചെയര്‍മാന്‍ ആയി നിയമിച്ചത്. കോണ്‍ഗ്രസില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് രൂപീകരിച്ച ജി 23 നേതാക്കളില്‍ പ്രധാനിയായ അദ്ദേഹം, മറ്റൊരു ജി23 നേതാവായ ഗുലാം നബിക്ക് പിന്നാലെ, നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസം പരസ്യമാക്കി തന്നെ രാജി വച്ചുവെന്നത് ശ്രദ്ധേയമാണ

Leave a Reply

Your email address will not be published. Required fields are marked *