കോഴിക്കോട് : ആധാര്‍-വോട്ടര്‍ ഐ.ഡി ലിങ്കിങ്ങുമായി ബന്ധപ്പെട്ട് നവംബര്‍ ആറ്, 12, 13 തിയ്യതികളില്‍ ജില്ലയിലെ എല്ലാ ബൂത്തുകളിലും മെഗാ ക്യാമ്പുകള്‍ നടക്കും. വോട്ടര്‍മാര്‍ ഐ.ഡി നമ്പര്‍, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവയുമായി അവരവരുടെ ബൂത്തുകളില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് ബൂത്ത് ലെവല്‍ ഓഫീസര്‍മാരുമായി ബന്ധപ്പെടണം.