കോഴിക്കോട് : ജില്ലയില്‍ ഇതുവരെ ആധാര്‍ കാര്‍ഡ് വോട്ടര്‍പട്ടികയുമായി ബന്ധിപ്പിച്ചത് 4,915 പേര്‍. വോട്ടര്‍ പട്ടികയില്‍ പേരുള്ള സമ്മതിദായകന് സിവില്‍ സ്റ്റേഷനിലെ കലക്ട്രേറ്റ് ഹെല്പ് ഡെസ്ക് ഉള്‍പ്പടെ നാല് മാര്‍ഗങ്ങളിലൂടെ ആധാര്‍ കാര്‍ഡ് വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കാം. എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും കലക്ട്രേറ്റില്‍ ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തിക്കും. കൊയിലാണ്ടി, താമരശ്ശേരി, വടകര, കോഴിക്കോട് താലൂക്കിലെ ഇലക്ഷന്‍ വിഭാഗത്തിലും ഹെല്പ് ഡെസ്ക്കുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റ ംംം.ി്ുെ.ശി എന്ന വെബ് സൈറ്റ്, വോട്ടര്‍ ഹെല്‍പ് ലൈന്‍ മൊബൈല്‍ ആപ്പ് (വോട്ടര്‍ ഹെല്‍പ്ലൈന്‍ എ. പി.പി-വി. എച്ച്. എ), വുേേെ://്ീലേൃ ുീൃമേഹ.ലരശ.ഴീ്.ശി/ എന്ന വോട്ടര്‍ പോര്‍ട്ടല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചും ബൂത്ത് ലെവല്‍ ഓഫീസര്‍ മുഖേന ഫോം ആറ് ബിയില്‍ സമര്‍പ്പിച്ചും ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാം. പുതുതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നവര്‍ ഫോം ആറിലെ ബന്ധപ്പെട്ട കോളത്തില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയാല്‍ മതി. പട്ടിക പുതുക്കലിന്‍റെയും ബന്ധിപ്പിക്കലിന്‍റെയും ഭാഗമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ) ദിവസവും പത്തു വീടുകള്‍ സന്ദര്‍ശിക്കും.