ആദായനികുതി അടിസ്ഥാന ഇളവ് പരിധി ഉയര്‍ത്തിയേക്കും

Top News

ഡല്‍ഹി: ആദായ നികുതി സ്ളാബില്‍ മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയ്ക്കൊപ്പം സാധാരണക്കാര്‍ക്കുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ നികുതിവിമുക്തമാക്കണമെന്ന ആവശ്യവും കേന്ദ്ര ബജറ്റില്‍ പരിഗണിക്കപ്പെട്ടേക്കുമെന്നാണ് സാമ്പത്തികവിദഗ്ധരുടെ വിലയിരുത്തല്‍.
കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയില്‍ ഊന്നല്‍ നല്‍കിയുള്ള നിക്ഷേപങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഊന്നല്‍ നല്‍കിയേക്കും.സാമ്ബത്തിക പ്രതിസന്ധിയുണ്ടെങ്കിലും സമ്ബത്ത്ഘടനയെ മാന്ദ്യത്തില്‍നിന്ന് കര കയറ്റുന്നതിന്‍റെ ഭാഗമായി ആദായനികുതി അടിസ്ഥാന ഇളവ് പരിധി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയേക്കാം. രണ്ടരലക്ഷംവരെയുള്ള ആദായനികുതി അടിസ്ഥാന ഇളവ് പരിധി അഞ്ച് വര്‍ഷമായി മാറ്റിയിട്ടില്ലെന്നതാണ് ഈ വിലയിരുത്തലിന് കാരണം. അങ്ങനെയെങ്കില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആദായനികുതി അടിസ്ഥാന ഇളവ് പരിധിയിലും മാറ്റംവന്നേക്കാം.
ഒന്നരലക്ഷം രൂപവരെയുള്ള നിശ്ചിത നിക്ഷേപങ്ങള്‍ക്ക് സെക്ഷന്‍ 80 സി പ്രകാരമുള്ള ആദായനികുതി ഇളവിലും ആറ് വര്‍ഷമായി മാറ്റമുണ്ടായിട്ടില്ല. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനില്‍ മാറ്റമുണ്ടായേക്കുമെന്ന ശമ്പളവരുമാനക്കാരുടെ പ്രതീക്ഷയും ഇപ്പോഴത്തെ സാഹചര്യത്തില്‍ ബജറ്റ് എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കണ്ടറിയണം.
മൂലധനലാഭനികുതി നിരക്കിലടക്കം ഏകീകരണംവേണമെന്ന ആവശ്യവും ധനമന്ത്രിയുടെ പരിഗണനയിലുണ്ട്.
കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യരംഗത്ത് വലിയ നിക്ഷേപങ്ങള്‍ക്കൊപ്പം സാധാരണക്കാര്‍ക്ക് ആശ്വാസം പകര്‍ന്ന് സര്‍ക്കാര്‍ സേവനങ്ങള്‍ നികുതി വിമുക്തമാക്കുന്നതടക്കമുള്ള നടപടികളിലേക്ക് ബജറ്റ് പോയേക്കാമെന്നും വിലയിരുത്തപ്പെടുന്നു

Leave a Reply

Your email address will not be published. Required fields are marked *