ആത്മഹത്യാ ഭീഷണി മുഴക്കി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍

Top News

തിരുവനന്തപുരം: മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയ പ്രതികൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സുഭാഷ് എന്ന തടവുകാരനാണ് മരത്തിന് മുകളില്‍ കയറിയത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ജയില്‍ വാര്‍ഡന്‍ പറയുന്നു സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കോവിഡ് കാലത്ത് പുറത്തിറങ്ങിയ തടവ് പുള്ളികള്‍ക്കൊപ്പം ഇയാളുമുണ്ടായിരുന്നു. എന്നാല്‍ മടങ്ങി വരാനുള്ള സമയം കഴിഞ്ഞിട്ടും തിരികെയെത്താതിരുന്നതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു വരികയായിരുന്നു. തുറന്ന ജയിലിലേക്കായിരുന്നു ഇയാളെ കൊണ്ടുവന്നത്.ജാമ്യ വ്യവസ്ഥ ലംഘിച്ച ഇയാളെ പിന്നീട് പൂജപ്പുരയിലേക്ക് മാറ്റി.
ജയിലിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം പോകുന്നതിനിടെ ഓടിപ്പോയി മരത്തിന് മുകളില്‍ കയറിയിരിക്കുകയായിരുന്നു. ജയില്‍ മോചനമാണ് ഇയാള്‍ ആവശ്യപ്പെടുന്നത്. മാത്രമല്ല, മാധ്യമങ്ങളോട് സംസാരിക്കണമെന്നും കുടുംബത്തെ കാണണമെന്നും ആവശ്യപ്പെടുന്നു.തുടര്‍ന്ന് മൂന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ താഴെയിറക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *