തൃശൂര്‍: അതിരപ്പിള്ളി ആനക്കയത്ത് ബസ്സിനു നേരെ പാഞ്ഞടുത്ത് കാട്ടാന. അതിരപ്പിള്ളിമലക്കപ്പാറ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ്സിനു നേരെയാണ് ആന പാഞ്ഞടുത്തത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കാടിനുള്ളില്‍ മറഞ്ഞിരുന്ന കാട്ടാനയാണ് ബസ്സിനു നേരെ പാഞ്ഞടുത്തത്. 15 മിനിറ്റോളം ആന റോഡില്‍ തന്നെ നിലയുറപ്പിച്ചു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ തുരത്തി. ആനയ്ക്ക് മദപ്പാടുണ്ടെന്നു സംശയിക്കുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രദേശവാസികളും ഇതുവഴി വരുന്ന യാത്രക്കാരും ജാഗ്രത പാലിക്കണമെന്നു വനംവകുപ്പ് നിര്‍ദ്ദേശം നല്കി. മൂന്ന് ഫോറസ്റ്റ് സ്റ്റേഷനുകളെ നിരീക്ഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ട്.