ആണവ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് കിം ജോംഗ് ഉന്‍

Top News

സിയോള്‍: ഉത്തര കൊറിയ ദക്ഷിണ കൊറിയയോട് യുദ്ധത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ ആണ് ഇതുസംബന്ധിച്ചുള്ള സൂചനകള്‍ നല്‍കിയത്.സിയോളുമായുള്ള ‘യുദ്ധം ഒഴിവാക്കാനുള്ള ഉദ്ദേശ്യം’ രാജ്യത്തിനില്ലെന്നാണ് കിം ജോംഗ് ഉന്‍ പറഞ്ഞത്.
‘ഞങ്ങള്‍ ഒരു തരത്തിലും ഏകപക്ഷീയമായി ഒന്നും ചെയ്യില്ല. പക്ഷേ ഒരു യുദ്ധം ഒഴിവാക്കാന്‍ ഞങ്ങള്‍ക്ക് ഉദ്ദേശമില്ല.’- എന്നാണ് കിം ജോംഗ് ഉന്‍ പറഞ്ഞത്. യുദ്ധത്തിന് തയ്യാറെടുക്കാനും ആണവ ആയുധങ്ങളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും കിം ജോംഗ് ഉന്‍ തന്‍റെ സൈന്യത്തോട് ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യത്തെ പ്രധാന ആയുധ നിര്‍മാണ ശാലകള്‍ അദ്ദേഹം സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടുണ്ട്.
കിം ജോംഗ് ഉന്‍ ദക്ഷിണ കൊറിയയെ മുഖ്യ ശത്രുവായി പ്രഖ്യാപിച്ചു. ഇരു കൊറിയകളും തമ്മിലുള്ള ബന്ധം വഷളാകുന്നതിനെ ‘മാറ്റത്തിന്‍റെ പുതിയ ഘട്ടം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ‘ഒഴിവാക്കാനാകാത്ത യാഥാര്‍ത്ഥ്യമാണെന്നും’ കിം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *