മുംബയ്: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്ന് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) ഡയറക്ടര്‍ സമീര്‍ വാങ്കഡെ. ലഹരി പാര്‍ട്ടി സംഘടിപ്പിച്ചവരുള്പ്പടെ പിടിയിലായെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ ഇന്നലെ നാല് പേരെക്കൂടി അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം പതിനാറായി. ആഡംബര കപ്പലിന്റെ ഉടമയെ ഇന്ന് എന്‍ സി ബി ചോദ്യം ചെയ്യും. അതേസമയം ആര്യന് ഖാന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. താരപുത്രനെ മറ്റന്നാള്‍ കോടതിയില്‍ ഹാജരാക്കും.
ആര്യന്റെ ലെന്‍സ് കെയ്സില് നിന്നടക്കം ലഹരിമരുന്ന് കണ്ടെടുത്തതായി എന്‍ സി ബി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ചോദ്യം ചെയ്യലിനിടെ കഴിഞ്ഞ നാല് വര്‍ഷമായി താന്‍ ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ആര്യന് അന്വേഷണ ഉദ്യോഗസ്ഥരോട് തുറന്നുപറഞ്ഞിരുന്നു.