നേയ്പിഡോ: നൊബേല്‍ പുരസ്കാര ജേതാവും ജനധിപത്യ തിരഞ്ഞെടുപ്പിലൂടെ മ്യാന്‍മറില്‍ അധികാരത്തിലെത്തിയ വ്യക്തിയുമായ ആങ് സാന്‍ സൂക്കിക്ക് അഞ്ച് വര്‍ഷം തടവ്.അഴിമതി കേസിലാണ് പട്ടാള ഭരണത്തിന് കീഴിലുള്ള കോടതിയുടെ ഉത്തരവ്. മൊത്തം 11 അഴിമതി കേസുകളാണ് സൂക്കിക്ക് എതിരെയുള്ളത്. ആദ്യ കേസിലെ വിധിയാണിപ്പോള്‍ വന്നിരിക്കുന്നത്. അഴിമതി കേസുകള്‍ക്ക് പുറമെ മറ്റു ഏഴ് കേസുകള്‍ കൂടി സൂക്കിക്കെതിരെയുണ്ട്. അഞ്ച് വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട സൂക്കിയെ 2021ലാണ് പട്ടാളം അട്ടിമറിച്ചത്. തുടര്‍ന്ന് അധികാരത്തിലെത്തിയ സൈന്യം സൂക്കിയെ തടവിലാക്കുകയും നിരവധി കേസുകളില്‍ പ്രതി ചേര്‍ക്കുകയും ചെയ്തു. പ്രസിഡന്‍റായി തിരഞ്ഞെടുക്കുന്നതിന് മുമ്ബ് വര്‍ഷങ്ങളോളം തടവില്‍ കഴിഞ്ഞിരുന്നു സൂക്കി. അന്താരാഷ്ട്ര സമൂഹം സുതാര്യായ വിചാരണ ആവശ്യപ്പെടുന്നുണ്ടെങ്കിലും പട്ടാള ഭരണകൂടം അതിന് തയ്യാറായിട്ടില്ല.
സൂക്കിക്കെതിരെ ചുമത്തിയ വകുപ്പുകള്‍ പ്രകാരം ശിക്ഷിക്കപ്പെടുകയാണെങ്കില്‍ 190 വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ജീവിതകാലം സൂക്കിയെ തടവിലിടാനുള്ള നീക്കമാണ് പട്ടാളം നടത്തുന്നത് എന്നാണ് വിമര്‍ശനം.