ആക്സിഡന്‍റ് സ്പോട്ടുകള്‍ മുന്‍കൂട്ടിയറിയാന്‍ സുരക്ഷാ ആപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

Top News

തിരുവനന്തപുരം: സ്ഥിരം വാഹനാപകടങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്ന സുരക്ഷാ മൊബൈല്‍ ആപ് മോട്ടോര്‍ വാഹനവകുപ്പ് ഈ മാസം പുറത്തിറക്കും.
ഡ്രൈവര്‍ക്കു ബ്ലാക്ക് സ്പോട്ടിനു മുന്‍പ് ജാഗ്രത നല്‍കുകയാണു ലക്ഷ്യം.അപകടങ്ങള്‍ കുറയ്ക്കുക എന്നതാണ് ഇത് വഴി ലക്ഷ്യം വയ്ക്കുന്നത്. പൊതുമരാമത്ത് വകുപ്പ്, മോട്ടര്‍ വാഹന വകുപ്പ്, പോലിസ് എന്നിവയുടെ കണക്കുകള്‍പ്രകാരം ആകെ 248 ബ്ലാക്ക് സ്പോട്ടുകള്‍ സംസ്ഥാനത്തുണ്ട്.
അപകടങ്ങളില്‍ 52 ശതമാനവും ദേശീയ പാതകളിലും എംസി റോഡിലുമാണ്. ഇവിടങ്ങളിലെ ബ്ലാക്ക് സ്പോട്ടുകള്‍ ആദ്യം ആപ്പില്‍ കൊണ്ടുവരും. ബ്ലാക്ക് സ്പോട്ടുകളുടെ പരിസരങ്ങളില്‍ മോട്ടര്‍ വാഹന ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് ഉണ്ടായിരിക്കണമെന്നാണു നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *