ന്യൂഡല്‍ഹി : ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാര്‍ട്ടിക്കുമെതിരെ ഗുരുതര ആരോപണവുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു.
ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് കെജ്രിവാളിനും കേസില്‍ പങ്കുണ്ടെന്ന് ഇ.ഡിയുടെ ആരോപണം, തെക്കേ ഇന്ത്യയില്‍ നിന്ന് മാത്രം മദ്യനയവുമായി ബന്ധപ്പെട്ട് 100 കോടി രൂപ എ.എ.പി കൈപ്പറ്റിയെന്നും ഈ തുക ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.
തെക്കേ ഇന്ത്യയിലെ മദ്യക്കമ്പനികളില്‍ നിന്ന് 100 കോടി രൂപ എ.എ.പിയുടെ കമ്മ്യൂണിക്കേഷന്‍സ് ഇന്‍ ചാര്‍ജ് വിജയ് നായര്‍ വാങ്ങിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സമീര്‍ മഹേന്ദ്രു എന്ന മദ്യക്കമ്പനി ഉടമയുമായി കെജ്രിവാള്‍ വിജയ് നായര്‍ മുഖേന മുഖാമുഖം സംസാരിച്ചെന്നും ഇ.ഡി പറയുന്നു.