നല്‍ബാരി : അസമിലെ നല്‍ബാരിയില്‍ നിന്ന് വന്‍ ആയുധശേഖരവും വെടിക്കോപ്പുകളും കണ്ടെടുത്തു. സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സിന്‍റെയും അസം പൊലീസിന്‍റെയും സംഘങ്ങള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവ കണ്ടെടുത്തത്.രഹസ്യാന്വേഷണ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സെന്‍ഗ്നോയ് ഗ്രാമത്തിന് സമീപമുള്ള വനമേഖലയിലായിരുന്നു തെരച്ചില്‍. 4 പിസ്റ്റളുകള്‍, 2 എയര്‍ പിസ്റ്റളുകള്‍, 7 തരംതിരിച്ച മാഗസിനുകള്‍, 107 റൗണ്ടുകള്‍, 79 എ.കെ 47, 5 ഡിറ്റണേറ്ററുകള്‍, സ്ഫോടക വസ്തു 600 ഗ്രാം അജ്ഞാത വസ്തു എന്നിവ സുരക്ഷാ ഏജന്‍സികള്‍ കണ്ടെടുത്തു.