അസംബ്ലി പിരിച്ചുവിടാമെന്ന് ഇമ്രാന്‍റെ വാഗ്ദാനം

Kerala

ഇസ്ലാമാബാദ്: അവിശ്വാസപ്രമേയം പിന്‍വലിച്ചാല്‍ ദേശീയഅസംബ്ലി പിരിച്ചുവിടാന്‍ സന്നദ്ധമാണെന്നു പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സമ്മതിച്ചതായി വെളിപ്പെടുത്തല്‍.
പ്രധാനമന്ത്രിയുടെ വാഗ്ദാനം ഒരു പ്രധാന വ്യക്തി, പ്രതിപക്ഷനേതാവ് ഷഹബാസ് ഷരീഫിനു കൈമാറിയതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അവിശ്വാസപ്രമേയചര്‍ച്ചയിലെ നിലപാടുകള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പ്രതിപക്ഷനേതാക്കളുടെ യോഗത്തിലാണ് വെളിപ്പെടുത്തല്‍. പുറത്തേക്കുള്ള സുരക്ഷിതവഴിയാണു പ്രധാനമന്ത്രിയുടെ ആവശ്യം.
തന്‍റെ നിര്‍ദേശം പ്രതിപക്ഷം അംഗീകരിച്ചില്ലെങ്കില്‍ ഏതു സാഹചര്യത്തെ നേരിടാനും സന്നദ്ധനാണെന്നും ഇമ്രാന്‍ പറഞ്ഞതായാണു സൂചനകള്‍.ഇമ്രാനെ വിശ്വസിക്കാനാവില്ലെന്നായിരുന്നു പ്രതിപക്ഷനേതാക്കളുടെ യോഗത്തിന്‍റെ പൊതുവികാരം.അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പിന് ദേശീയ അസംബ്ലി സ്പീക്കറോട് ആവശ്യപ്പെടണമെന്നും നിര്‍ദേശങ്ങള്‍ ഉയര്‍ന്നു. ആവശ്യമായ ഭൂരിപക്ഷം ഉറപ്പാക്കിയതിനാല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നും പ്രതിപക്ഷം തീരുമാനിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *