ന്യൂഡല്‍ഹി :അവിവാഹിതയാണെന്ന കാരണം ചൂണ്ടിക്കാട്ടി ഗര്‍ഭഛിദ്രം നിഷേധിക്കാനാകില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന നീരീക്ഷണം. ഗര്‍ഭം 24 ആഴ്ച്ച പിന്നിട്ട യുവതിക്ക് ഗര്‍ഭഛിദ്രം നടത്താമോ എന്നതില്‍ സുപ്രീം കോടതി റിപ്പോര്‍ട്ട് തേടി. രാജ്യത്തെ നിലവിലെ നിയമം അനുസരിച്ച് 24 ആഴ്ച പിന്നിട്ട ഗ4ഭച്ഛിദ്ര0 അനുവദനീയമല്ല.ഗര്‍ഭഛിദ്രം നടത്തുന്നത് സുരക്ഷിതമാണോ എന്ന് പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനാണ് ഡല്‍ഹി എംയിസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. യുവതിയുടെ ജീവന് ഭീഷണിയാകാത്ത വിധം ഗര്‍ഭഛിദ്രം നടത്താമെന്നാണ് റിപ്പോര്‍ട്ടെങ്കില്‍ അത് ചെയ്യാമെന്നും കോടതി നിര്‍ദ്ദേശിച്ചു. സ്വീകരിച്ച നടപടികള്‍ രണ്ട് ദിവസത്തിനകം കോടതിയില്‍ സമര്‍പ്പിക്കാന്‍ എംയിസ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യുവതിയുടെ ഹര്‍ജി നേരത്തെ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു.
നിലവിലെ നിയമപ്രകാരം ഗര്‍ഭഛിദ്രം ഇന്ത്യയില്‍ കുറ്റമാണ്. മൂന്നുവര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. 1971ല്‍ പാര്‍ലമെന്‍റ് പാസാക്കിയ നിയമമാണ് ഗര്‍ഭഛിദ്രം ഇന്ത്യയില്‍ കുറ്റമാണെന്ന് വ്യക്തമാക്കുന്നത്. എന്നാല്‍, രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് ചില പ്രത്യേക സാഹചര്യങ്ങളില്‍ ഗര്‍ഭഛിദ്രം നടത്താമെന്നാണ് നിയമം.. ഇത്തരത്തില്‍ അനുവദനീയമായ സാഹചര്യങ്ങള്‍ നിയമത്തില്‍ വിവരിക്കുന്നുണ്ട്.