തിരുവനന്തപുരം: അവധിയിലുള്ള പൊലീസുകാര്‍ ഉടനെ തിരിച്ചെത്തണമെന്നും എല്ലാ ഉന്നത ഉദ്യോഗസ്ഥരും ഓഫീസുലണ്ടാകണമെന്നും ഡിജിപിയുടെ നിര്‍ദേശം.ആലപ്പുഴയിലുണ്ടായ ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.ഉന്നത ഉദ്യോഗസ്ഥര്‍ക്കയച്ച സര്‍ക്കുലറിലാണ് പുതിയ നിര്‍ദേശങ്ങളുള്ളത്. മറ്റു ജില്ലകളിലേക്ക് അക്രമം വ്യാപിക്കാതിരിക്കാനും ആലപ്പുഴയില്‍ തുടര്‍ സംഭവങ്ങളുണ്ടാകാതിരിക്കാനുമുള്ള നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്. മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് മൈക്ക് അനൗണ്‍സ്മെന്‍റും റാലിക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അനുമതി നല്‍കുന്നുണ്ടെങ്കില്‍ പ്രത്യേക ജാഗ്രത കാണിക്കാനും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരമാവധി പൊലീസുകാരെ ആലപ്പുഴ ജില്ലയുടെ പല ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.
വാഹന പരിശോധനയ്ക്കൊപ്പം അതിര്‍ത്തികളില്‍ പരിശോധ കര്‍ശനമാക്കാനും നിര്‍ദേശമുണ്ട്. ക്രിമിനലുകളെ പ്രത്യേകം നിരീക്ഷിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.