അഴിയൂര്‍ സ്കൂള്‍ നവീകരണം
വൈകാതെ പൂര്‍ത്തിയാക്കും

Kerala

വടകര: അഴിയൂര്‍ സ്കൂള്‍ നവീകരണ പ്രവൃത്തികള്‍ വൈകാതെ പൂര്‍ത്തിയാക്കാന്‍ കെ.കെ.രമ എം.എല്‍.എ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ തീരുമാനമായി.
കഴിഞ്ഞ സാമ്പത്തികവര്‍ഷം സ്കൂളിന് പുതിയ കെട്ടിടം പണിയാന്‍ ഫിഷറീസ് വകുപ്പ് വഴി അനുവദിച്ച നബാര്‍ഡ് ഫണ്ടില്‍ ഏതാണ്ട് 60 ലക്ഷം രൂപ അവശേഷിക്കുന്നുണ്ട്.
കുടിവെള്ളത്തിനായി പുതിയ കിണര്‍ നിര്‍മ്മിക്കാനും സയന്‍സ് ലാബ് വിപുലീകരിക്കാനും ധാരണയായി. മിനി തീയേറ്റര്‍ സ്ഥാപിക്കുന്നതിനൊപ്പം പരമാവധി ക്ലാസ് റൂമുകള്‍ സ്മാര്‍ട്ട് തലത്തിലേക്ക് ഉയര്‍ത്തും.
ചടങ്ങില്‍ അഴിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ചിത്രകലാ അദ്ധ്യാപകനും സ്റ്റുഡന്‍റ് പൊലിസ് കേഡറ്റ് സി.പി.ഒ യുമായ രാജീവന്‍ പൊന്നങ്കണ്ടിയെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ആയിഷ ഉമ്മര്‍ അദ്ധ്യക്ഷയായിരുന്നു. പ്രിന്‍സിപ്പല്‍ ഗീത, എച്ച്.എം ഇന്‍ചാര്‍ജ് സപ്ന ജൂലിയറ്റ്, പി.ടി.എ പ്രസിഡന്‍റ് നവാസ് കല്ലേരി തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *