അറസ്റ്റ് തടഞ്ഞ് കോടതി

Latest News

കൊച്ചി: നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് അറസറ്റില്‍നിന്ന് ഹൈക്കോടതിയുടെ ഇടക്കാല സംരക്ഷണം.രണ്ടു ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞു. വിദേശത്തുനിന്ന് തിരിച്ചെത്തിയാലുടന്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പില്‍ ഹാജരാകണമെന്ന് വിജയ് ബാബുവിനോട് കോടതി നിര്‍ദേശിച്ചു.വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വാഴാഴ്ച വീണ്ടും പരിഗണിക്കും. അതുവരെയാണ് അറസ്റ്റ് തടഞ്ഞത്. ഇമിഗ്രേഷന്‍ ബ്യൂറോയും പൊലീസും അറസ്റ്റ് ചെയ്യാന്‍ പാടില്ല. ഉത്തരവ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണം. വ്യാഴാഴ്ചയ്ക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനു വിജയ് ബാബുവിനെ ചോദ്യം ചെയ്യാമെന്നും ജസ്ററ്റിസ് ബച്ചു കുര്യന്‍ തോമസ് ഉത്തരവില്‍ വ്യക്തമാക്കി.
ഇന്ന് തിരിച്ചെത്തുമെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചിരുന്നു. ദുബായില്‍ നിന്ന് പുലര്‍ച്ചെ എത്തുന്ന എമിറേറ്റ്സ് വിമാനത്തിലെത്തുമെന്നാണ് അറിയിച്ചത്. വിമാന ടിക്കറ്റിന്‍റെ പകര്‍പ്പ് കോടതിയില്‍ ഹാജരാക്കി. അറസ്റ്റ് ചെയ്യുമെന്നുള്ളതുകൊണ്ടാണ് ഇന്നലെ വരാതിരുന്നതെന്നും വിജയ് ബാബുവിന്‍റെ അഭിഭാഷകന്‍ ബോധിപ്പിച്ചു.ആള് സ്ഥലത്തില്ലാത്തതു കൊണ്ട് കേസ് മെറിറ്റില്‍ കേള്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു പറഞ്ഞ കോടതി, വിജയ് ബാബു നാട്ടില്‍ വരുന്നത് നല്ലതല്ലേയെന്നു പ്രോസിക്യൂഷനോട് ചോദിച്ചു.
വിജയ് ബാബുവിനെ നാട്ടിലെത്തിക്കുകന്നതിനല്ലേ പൊലീസ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നും അയാള്‍ പുറത്തുനിന്നാല്‍ നിങ്ങള്‍ക്ക് എന്തു ചെയ്യാന്‍ പറ്റുമെന്നും കോടതി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *