കൊച്ചി: മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം തിയേറ്ററില്‍ റിലീസിന് സാധ്യതയുണ്ടോആമസോണ്‍ പ്രൈമില്‍ ഒടിടിയായി മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം റിലീസ് ചെയ്യാനാണ് തീരുമാനം. പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ചിത്രം കാണാതെയാണ് ഇത്തരത്തിലൊരു തീരുമാനം നിര്‍മ്മാതാവ് ആന്‍റണി പെരുമ്ബാവൂരും മറ്റുള്ളവരും എടുത്തത്. ചിത്രത്തിന്‍റെ സാങ്കേതികത്വത്തില്‍ വിശ്വാസ കുറവ് കാരണമായിരുന്നു ഇത്.തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച് 100 കോടി ചെലവിട്ട് എടുത്ത ചിത്രത്തിന് മുടക്കമുതല്‍ തിരിച്ചു പിടിക്കാന്‍ കഴിയുമോ എന്ന സംശയം ആന്‍റണി പെരുമ്ബാവൂരിനുണ്ടായിരുന്നു. ഇതു കാരണമാണ് തിയേറ്ററുകാരുടെ പിടിവാശി കാരണം ചിത്രം ഒടിടിയിലേക്ക് പോയത്. ഇതിനെ ആദ്യം മുതല്‍ എതിര്‍ത്ത സംവിധായകന്‍ പ്രിയദര്‍ശന്‍ അവസാന നിമിഷം ഒടിടിയെ അംഗീകരിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് കഥയിലെ ട്വിസ്റ്റ്.രണ്ടു ദിവസം മുമ്പാണ് ചെന്നൈയിലെ പ്രവ്യൂ തിയേറ്ററില്‍ മോഹന്‍ലാല്‍ കുടുംബം സമേതം ചിത്രം കാണുന്നത്. അത്യുഗ്രന്‍ എന്നാണ് സിനിമ കണ്ട ശേഷം ലാല്‍ പ്രതികരിച്ചത്. മോഹന്‍ലാലിന്‍റെ കുടുംബവും ഈ വികാരത്തിലാണ്. പ്രിയദര്‍ശന്‍ ഒരുക്കിയത് മലയാള സിനിമയിലെ സൂപ്പറുകളില്‍ ഒന്നാണെന്ന് മോഹന്‍ലാലിന്‍റെ അടുത്ത സുഹൃത്തായി ചിത്രം കണ്ട പ്രമുഖനും വിശദീകരിക്കുന്നു. ഇതോടെയാണ് തിയേറ്ററില്‍ ഈ ചിത്രം എത്തിയിരുന്നുവെങ്കില്‍ വമ്പന്‍ ഹിറ്റാകുമെന്ന ഉറപ്പ് ലാലിന് വരുന്നത്. ഇക്കാര്യം ആന്‍റണി പെരുമ്പാവൂരിനോട് മോഹന്‍ലാല്‍ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വൈകിപോയില്ലേ എന്ന ചോദ്യമാണ് ആന്‍റണിയുടെ മനസ്സിലുള്ളത്. തിയേറ്ററുകാരുടെ സംഘടനയായ ഫിയോക് പൂര്‍ണ്ണമായും അന്‍റണിയുമായി പിണങ്ങി കഴിഞ്ഞു. ലിബര്‍ട്ടി ബഷീറിന്‍റെ സംഘടനയെ മാത്രം കൂടെ നിര്‍ത്തി മരയ്ക്കാറെ തിയേറ്ററില്‍ എത്തിക്കുന്നതും ബുദ്ധിയല്ല.ആമസോണിലും തിയേറ്ററിലും ഒരുമിച്ച് റിലീസിനുള്ള സാധ്യതയാണ് ഇപ്പോള്‍ മരയ്ക്കാറിന്‍റെ അണിയറക്കാര്‍ തേടുന്നത്.