ചെന്നൈ: തദ്ദേശീയമായി വികസിപ്പിച്ച അര്ജുന് യുദ്ധ ടാങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയില്‍ നടന്ന ചടങ്ങില്‍ സൈന്യത്തിനു കൈമാറി.പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ കോംബാറ്റ് വെഹിക്കിള്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് തദ്ദേശീയമായി രൂപകല്‍പ്പന ചെയ്തതും വികസിപ്പിച്ചതും നിര്‍മ്മിച്ചതുമാണ് അത്യാധുനിക ടാങ്കായ അര്ജുന്. 8400 കോടിയോളം രൂപയാണ് ചെലവ്.
ചെന്നൈ മെട്രോയുടെ ഒമ്പത് കിലോമീറ്റര്‍ ദീര്ഘിപ്പിച്ച സര്‍വീസിന്റെയും മറ്റു രണ്ടു റെയില്‍വെ പദ്ധതികളും പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തു.മദ്രാസ് ഐഐടിയുടെ ഡിസ്കവറി ക്യാമ്പസിനും പ്രധാനമന്ത്രി തറക്കല്ലിട്ടു.
