ന്യൂഡല്‍ഹി: ഡല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷനായി അര്‍വീന്ദര്‍ സിംഗ് ലവ്ലിയെ നിയമിച്ച് ഹൈക്കമാന്‍ഡ്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അനില്‍ ചൗധരിയായിരുന്നു ഇത് വരെ സംസ്ഥാന അദ്ധ്യക്ഷന്‍. സ്ഥാനത്ത് നിന്ന് മാറുന്ന അനില്‍ ചൗധരിയുടെ സംഭാവനകളെ ഹൈക്കമാന്‍ഡ് അഭിനന്ദിച്ചു.
ഗാന്ധി നഗര്‍ മണ്ഡലത്തില്‍ നിന്ന് നാല് തവണ എംഎല്‍എയായിട്ടുണ്ട് അര്‍വീന്ദര്‍ സിംഗ് ലവ്ലി. 2003-2013 കാലയളവില്‍ ഷീല ദീക്ഷിത് മന്ത്രിസഭയില്‍ നഗരവികസന, വിദ്യാഭ്യാസ മന്ത്രിയായിരുന്നു.
2017ല്‍ പാര്‍ട്ടി വിട്ടു ബി.ജെ.പിയില്‍ ചേര്‍ന്ന അര്‍വീന്ദര്‍ സിംഗ് ലവ്ലി 2018ല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി.
2013ലെ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ഇത് വരെ ഒരു എംഎല്‍എ സീറ്റോ ലോക്സഭ സീറ്റോ കോണ്‍ഗ്രസിന് നേടാന്‍ കഴിഞ്ഞിട്ടില്ല. ഈ മോശം പ്രകടനത്തില്‍ നിന്ന് പാര്‍ട്ടിയെ കരകയറ്റുക എന്നതാണ് അര്‍വീന്ദര്‍ സിംഗ് ലവ്ലി നേരിടാന്‍ പോകുന്ന വെല്ലുവിളി.