ഇറ്റാനഗര്‍ / ഗാംഗ്ടോക് : അരുണാചലില്‍ ബി.ജെ.പിക്കും സിക്കിമില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്.കെ.എം ) യ്ക്കും ഭരണതുടര്‍ച്ച. 60 അംഗ അരുണാചല്‍ നിയമസഭയില്‍ 45 സീറ്റുകള്‍ സ്വന്തമാക്കിയാണ് ബി.ജെ.പി ഭരണതുടര്‍ച്ച നേടിയത്.
അരുണാചലിലെ 60 അംഗ സഭയില്‍ ബി.ജെ.പി.യുടെ 10 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കി 50 സീറ്റിലെ വോട്ടെണ്ണലാണ് നടന്നത്. എന്‍.പി.പി-6, പി.പി.എ-2, എന്‍.സി.പി-3, കോണ്‍ഗ്രസ്-1, സ്വതന്ത്രര്‍-3 എന്നിങ്ങനെയാണ് മറ്റുപാര്‍ട്ടികള്‍ നേടിയ സീറ്റുകളുടെ എണ്ണം. 2019ല്‍ 41 സീറ്റുനേടിയാണ് ബി.ജെ.പി. ഭരണം നേടിയത്
32 സീറ്റുകളിലേക്കാണ് സിക്കിമില്‍ വോട്ടെടുപ്പ് നടന്നത്.31 സീറ്റുകളും മുഖ്യമന്ത്രി പ്രേംസിംഗിന്‍റെ പാര്‍ട്ടിയായ സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്.കെ.എം.) തൂത്തുവാരി. മുന്‍ മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിങിന്‍റെ എസ്ഡിഎഫിനാണ് അവശേഷിച്ച ഒരു സീറ്റ് ലഭിച്ചത്. രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച പവന്‍ കുമാര്‍ ചാംലിങ രണ്ടിടത്തും തോറ്റു. ആന്ധപ്രദേശ്, ഒഡീഷ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ചൊവ്വാഴ്ചയാണ്.