ഇടുക്കി: മയക്കുവെടി വെക്കാനുള്ള ഒരുക്കങ്ങള്‍ തുടരുന്നതിനിടെ വീണ്ടും ദൗത്യമേഖലയില്‍ ഇറങ്ങി അരിക്കൊമ്പന്‍. ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് അരിക്കൊമ്പനും മറ്റ് മൂന്ന് ആനകളും എത്തിയത്. ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ ആക്രമണകാരിയായ കാട്ടാനയെ കൂട്ടിലാക്കാന്‍ വനംവകുപ്പ് എട്ട് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. അതേസമയം, കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ മോക്ക് ഡ്രില്‍ ഇന്ന് നടത്തില്ല.
പതിനെട്ട് വര്‍ഷം കൊണ്ട് 180 ഓളം കെട്ടിടങ്ങളാണ് അരിക്കൊമ്പന്‍റെ ആക്രമണത്തില്‍ തകര്‍ന്നത്. 2005 മുതല്‍ വീടും റേഷന്‍കടയും ഏലം സ്റ്റോറുമൊക്കെയായി 180 കെട്ടിടങ്ങള്‍ അരിക്കൊമ്പന്‍ തകര്‍ത്തെന്നാണ് വനം വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 23 എണ്ണം ഈ വര്‍ഷം തകര്‍ത്തതാണ്. കാട്ടാനയുടെ ആക്രമണത്തില്‍ വീടുകളും മറ്റും തകര്‍ന്നു വീണ് 30 ഓളം പേര്‍ക്ക് പരുക്കേറ്റു. അരിക്കൊമ്പന്‍റെ ആക്രമണം സംബന്ധിച്ച് വനംവകുപ്പ് തയ്യാറാക്കിയ കണക്കാണിത്. നൂറിലധികം പേരുടെ ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷിയും ആന നശിപ്പിച്ചിട്ടുണ്ട്