അരിക്കൊമ്പന്‍ ഉള്‍ക്കാട്ടില്‍

Latest News

. ജനവാസമേഖലയില്‍ എത്തിയാല്‍ മയക്കുവെടി വയ്ക്കും

കമ്പം : അരിക്കൊമ്പന്‍ മേഘമല വന്യജീവി സങ്കേതത്തിനുള്ളില്‍ കടന്നതായി വിവരം.തിരികെ ജനവാസ മേഖലയിലേക്ക് ഇറങ്ങിയാല്‍ മയക്കുവെടി വയ്ക്കുമെന്ന് തമിഴ്നാട് വനം മന്ത്രി എം. മതിവേന്ദന്‍ പറഞ്ഞു. ഉള്‍ക്കാട്ടിലേക്ക് അരിക്കൊമ്പന്‍ പോയെങ്കിലും വനംവകുപ്പ് നിരീക്ഷണം തുടരുന്നു.ഇന്നലെ രാവിലെ കമ്പത്തു നിന്ന് എട്ട് കിലോമീറ്റര്‍ മാറി സുരുളി പെട്ടിയില്‍ ആയിരുന്നു അരിക്കൊമ്പന്‍. പിന്നീട് സുരുളി വെള്ളച്ചാട്ടത്തിന് പരിസരത്തേക്ക് പോവുകയും അവിടെ നിന്നും കുത്തനാച്ചി വനമേഖലയിലേക്കും കടന്നു. കാടിനുള്ളില്‍ ഏറെ സമയത്തെ നിരീക്ഷണത്തിനൊടുവിലാണ് കുത്തനാച്ചിയില്‍ നിന്നും മേഘമല വന്യജീവി സങ്കേതത്തിനുള്ളിലേക്ക് അരിക്കൊമ്പന്‍ കടന്നതായി വനപാലകര്‍ മനസ്സിലാക്കിയത്. തുടര്‍ന്ന് തിരികെ ജനവാസമേഖലയില്‍ ഇറങ്ങുംവരെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.
ക്ഷീണിതനായ അരിക്കൊമ്പന്‍ ഉടനെ ജനവാസ മേഖലയിലേക്ക് മടങ്ങിവരാന്‍ ഇടയില്ലെന്നാണ് കരുതുന്നത്. ജനവാസ കേന്ദ്രങ്ങളിലേക്ക് തിരികെ എത്തിയാല്‍ മയക്കുവെടി വയ്ക്കാന്‍ ഡോക്ടര്‍മാരുടെ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.ദൗത്യം പൂര്‍ണമായും അവസാനിപ്പിച്ചിട്ടില്ലാത്തതിനാല്‍ കമ്പത്ത് നിരോധനാജ്ഞ പിന്‍വലിച്ചിട്ടില്ല. ആനയിറങ്ങാന്‍ സാധ്യതയുള്ള മേഖലകളില്‍ പൊലീസ് സാന്നിധ്യം തുടരുകയാണ്. ആനയെ വന്‍തോതില്‍ പ്രകോപിപ്പിച്ചതും, തമ്പടിച്ച വാഴത്തോപ്പില്‍ തീയിട്ടതുമാണ് ആന അക്രമസ്വഭാവം കാണിക്കുന്നതിന് ഇടയാക്കിയതെന്നാണ് വനംവകുപ്പിന്‍റെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *