കൊച്ചി: ഇടുക്കിയില്‍ ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് വിടാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ആനയെ പിടികൂടി മാറ്റിപ്പാര്‍പ്പിക്കുന്നത് സംബന്ധിച്ച് വിദഗ്ധ സമിതി തീരുമാനിക്കട്ടെയെന്നും കോടതി വ്യക്തമാക്കി. അരിക്കൊമ്പന്‍റെ സഞ്ചാരം മൂലം പ്രയാസം നേരിടുന്ന 301 കോളനിയിലുള്ളവരെ അവിടെനിന്നു മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്നും കോടതി നിരീക്ഷിച്ചു.