അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഇന്ന്

Kerala

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളില്‍ ഭീതിപരത്തുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഇന്ന് .കലാവസ്ഥ അനുകൂലമെങ്കില്‍ ദൗത്യം പുലര്‍ച്ചെ നാലരയ്ക്ക് ആരംഭിക്കും.എങ്ങോട്ട് മാറ്റും എന്ന കാര്യം വനംവകുപ്പ് വെളിപ്പെടുത്തിയിട്ടില്ല.ചിന്നക്കനാല്‍ പഞ്ചായത്ത് പൂര്‍ണ്ണമായും ശാന്തന്‍പാറ പഞ്ചായത്തിലെ 1, 2, 3 വാര്‍ഡുകളിലും 144 പ്രഖ്യാപിക്കും. സിസിഎഫിന്‍റെ നേതൃത്വത്തില്‍ നടന്ന യോഗത്തിന്‍റേതായിരുന്നു തീരുമാനം.
അതേസമയം അരിക്കൊമ്പനെ പിടികൂടുന്നതിന്‍റെ ഭാഗമായുള്ള മോക് ഡ്രില്‍ ആരംഭിച്ചിരുന്നു. ദൗത്യം നടത്താന്‍ തീരുമാനമായതോടെയാണ് നടപടി. പിടികൂടിയ ശേഷം അരിക്കൊമ്പനെ ഏങ്ങോട്ട് മാറ്റണെമന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് വനംവകുപ്പ് മോക് ഡ്രില്‍ നടത്താന്‍ തീരുമാനിച്ചത്. പൊലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ, ആരോഗ്യം, മോട്ടോര്‍ വാഹനം തുടങ്ങിയ വകുപ്പുകളെ ഉള്‍പ്പെടുത്തിയുള്ള മോക്ഡ്രില്ലാണ് നടന്നത്. ഇവര്‍ ചെയ്യേണ്ട ജോലികള്‍ വനംവകുപ്പ് വിശദീകരിക്കും. മയക്കു വെടി വെക്കുന്നതിനുള്‍പ്പെടെയുള്ള എട്ട് വനം വകുപ്പ് സംഘത്തെ നേരത്തെ നിശ്ചയിച്ചിരുന്നു. സംഘത്തിനായുള്ള നിര്‍ദേശങ്ങളും നേരത്തെ നല്‍കിയിരുന്നു.അരിക്കൊമ്പനെ മാറ്റാന്‍ സാധ്യതയുള്ള പെരിയാര്‍ കടുവ സങ്കേതത്തിലും വയനാട്, പാലക്കാട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലും പരിശോധന പൂര്‍ത്തിയായി.

Leave a Reply

Your email address will not be published. Required fields are marked *