അരിക്കൊമ്പനെ എവിടെ വിടണമെന്ന് സര്‍ക്കാരിന്തീരുമാനിക്കാം : ഹൈക്കോടതി

Top News

കൊച്ചി: ചിന്നക്കനാലില്‍ ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കിയ അരിക്കൊമ്പനെന്ന കാട്ടാനയെ കൂട്ടിലടയ്ക്കാനാവില്ല എന്ന നിലപാടില്‍ ഹൈക്കോടതി. എവിടെ വിടണമെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്ന് പറഞ്ഞ കോടതി, സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് ആനയെ മാറ്റിയാല്‍ കോടതി എതിര്‍ക്കില്ലെന്നും പറഞ്ഞു.
അരിക്കൊമ്പന്‍ വിഷയത്തില്‍ നെന്മാറ എംഎല്‍എ കെ.ബാബുവിന്‍റെ പുനപരിശോധന ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. അരിക്കൊമ്പനെ പിടിക്കാനുള്ള ട്രയല്‍ റണ്‍ തടഞ്ഞല്ലോയെന്ന കോടതിയുടെ ചോദ്യത്തിന് അതിരപ്പിള്ളിയില്‍ തടസ്സംനിന്നത് തങ്ങളല്ലെന്ന് നെന്മാറ എംഎല്‍എയുടെ അഭിഭാഷകന്‍ പറഞ്ഞു. പറമ്പിക്കുളത്തേക്ക് ആനയെ മാറ്റുമ്പോള്‍ ടൈഗര്‍ റിസര്‍വിന്‍റെ പുറത്തുള്ളവര്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലല്ലോയെന്ന് കോടതി ആരാഞ്ഞു.
ഈ വിഷയത്തില്‍ എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന് കോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ആനയെ പിടിക്കുകയല്ല വേണ്ടത്. ആന ജനവാസമേഖലയിലേക്ക് വരുന്നത് തടയുകയാണ് ചെയ്യേണ്ടത്.
പിടികൂടിയതിന് ശേഷമുള്ള ആനയുടെ ദുരിതത്തെ പറ്റി ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. കോടതി തീരുമാനിക്കട്ടെ എന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത് നിരുത്തരവാദപരമായ പ്രതികരണമാണ്. ആനത്താര തുറന്നാല്‍ ആനകള്‍ ജനവാസമേഖലയിലേക്ക് വരില്ല. ആവാസവ്യവസ്ഥയിലെ മാറ്റം കാരണമാണ് ആനകള്‍ നാട്ടിലെത്തുന്നത്. പറമ്പിക്കുളത്തേക്ക് ആനയെ മാറ്റാമെന്ന് വിദഗ്ധ സമിതിയാണ് നിര്‍ദ്ദേശിച്ചത് എന്ന് കോടതി ചൂണ്ടിക്കാട്ടി

Leave a Reply

Your email address will not be published. Required fields are marked *