അരവിന്ദ് പനഗരിയ ധനകാര്യ കമ്മീഷന്‍ അധ്യക്ഷന്‍

Latest News

ന്യൂഡല്‍ഹി: അരവിന്ദ് പനഗരിയയെ പുതിയ ധനകാര്യ കമ്മീഷന്‍ അധ്യക്ഷനായി നിയമിച്ച് ധനകാര്യ മന്ത്രാലയം. രാജ്യത്തെ പതിനാറാമത്തെ ധനകാര്യ കമ്മീഷന്‍ അധ്യക്ഷനായാണ് പനഗരിയ ചുമതലയേല്‍ക്കുന്നത്.ധനകാര്യ മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറിയായ റിത്വിക് രഞ്ജനം പാണ്ഡെ കമ്മീഷന്‍ സെക്രട്ടറിയാകുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
2015 ജനുവരി മുതല്‍ 2017ഓഗസ്റ്റ് വരെ നീതി ആയോഗ് ഉപാധ്യക്ഷനായിരുന്നു അരവിന്ദ് പനഗരിയ. നിലവില്‍ കൊളംബിയ സര്‍വകലാശാലയില്‍ പ്രഫസറായും പനഗരിയ സേവനമനുഷ്ടിക്കുന്നുണ്ട്. ലോക ബാങ്ക്, ഐഎംഎഫ്, ഡബ്ലുടിഓ എന്നീ സ്ഥാപനങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ക്ക് നിര്‍ദേശ നല്കുന്ന ഭരണഘടന സമിതിയാണ് ധനകാര്യ കമ്മീഷന്‍. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള നികുതി വിഭജനത്തിന് പുറമെ വരുമാന വര്‍ധന നിര്‍ദേശങ്ങള്‍ നല്കുന്നതും ധനകാര്യ കമ്മീഷനാണ്.
പുതിയ കമ്മീഷന്‍ അഞ്ച് വര്‍ഷകാലയളവിനുള്ള റിപ്പോര്‍ട്ട് 2025 ഒക്ടോബര്‍ 31ന് മുമ്പായി രാഷ്ട്രപതിക്ക് സമര്‍പ്പിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *