അയോധ്യയിലെ പ്രാണപ്രതിഷ്ഠ ; കേരളത്തില്‍ ആഘോഷ പരിപാടികള്‍

Top News

കൊച്ചി:അയോധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് കേരളത്തില്‍ 10,000 കേന്ദ്രങ്ങളില്‍ ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്‍റെ നേതൃത്വത്തില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. അതത് സ്ഥലങ്ങളിലെ വിവിധ ഹൈന്ദവ സംഘടനകളും ക്ഷേത്ര സമിതികളും ഒരുമിച്ചു ചേര്‍ന്നാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.
ക്ഷേത്ര സങ്കേതങ്ങളിലാണു പ്രധാനമായും ആഘോഷ പരിപാടികള്‍. എല്ലാ സ്ഥലങ്ങളിലും അയോധ്യയില്‍ നിന്നുള്ള പ്രാണ പ്രതിഷ്ഠയുടെ ചടങ്ങുകള്‍ തത്സമയം കാണുന്നതിനായി വലിയ സ്ക്രീനുകള്‍ ഒരുക്കി.
രാമായണ പാരായണം, ഭജന, നാമ സങ്കീര്‍ത്തനം, പ്രഭാഷണം, ശ്രീരാമ അഷ്ടോത്തര നാമാര്‍ച്ചന, ശ്രീരാമ വിജയ് മന്ത്രജപം, പുഷ്പാര്‍ച്ചന, കര്‍സേവകരെ ആദരിക്കല്‍, പ്രസാദ വിതരണം തുടങ്ങി വിവിധ പരിപാടികള്‍ ഇതിനോടനുബന്ധിച്ചു നടക്കും. പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലെല്ലാം പുലര്‍ച്ചെ മുതല്‍ പരിപാടികള്‍ ആരംഭിക്കും. മറ്റു സ്ഥലങ്ങളില്‍ രാവിലെ 11 മുതലാണ് പരിപാടികള്‍. വൈകിട്ട് 50 ലക്ഷം ഭവനങ്ങളില്‍ ദീപങ്ങള്‍ തെളിക്കും.

Leave a Reply

Your email address will not be published. Required fields are marked *