.ബൈഡന്‍ ഇന്ന് ഇസ്രയേലിലെത്തും
ഇസ്രയേല്‍ സന്ദര്‍ശനത്തിന് പിന്നാലെ ജോര്‍ദാന്‍ സന്ദര്‍ശിച്ച് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും ബ്ലിങ്കന്‍ അറിയിച്ചു. എട്ടു മണിക്കൂറോളം ബ്ലിങ്കന്‍ ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇസ്രയേലിനോടുള്ള യു.എസിന്‍റെ ഐക്യദാര്‍ഢ്യവും സുരക്ഷയോടുള്ള പ്രതിബദ്ധതയും ജോ ബൈഡന്‍ ഉറപ്പിക്കും. ഹമാസില്‍ നിന്നും മറ്റ് ഭീകരരില്‍ നിന്നും പൗരന്മാരെ സുരക്ഷിതരാക്കാനും ഭാവിയിലെ ആക്രമണങ്ങളെ തടയാനും ഇസ്രയേലിന് അവകാശവും കടമയും ഉണ്ടെന്നും ബ്ലിങ്കന്‍ പറഞ്ഞു.
ഇസ്രയേലിനെ ആക്രമിച്ചാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹിസ്ബുള്ളയ്ക്കും ഇറാനും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹമാസിനെ തോല്‍പ്പിക്കാന്‍ ലോകം ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ കടല്‍മാര്‍ഗവും ആക്രമണം തുടങ്ങിയതായാണ് വിവരം.സാധാരണക്കാര്‍ക്കും ആയുധം നല്‍കാന്‍ ഇസ്രയേല്‍ തീരുമാനിച്ചതായാണ് സൂചന. ഫസ്റ്റ് റെസ്പോണ്‍ഡേഴ്സിനെ സജീവമാക്കും. 1300 പേരെ പൊലീസ് വളണ്ടിയര്‍മാരാക്കും. 347 പുതിയ സ്വയം പ്രതിരോധ യൂണിറ്റുകളുണ്ടാക്കുമെന്നും തീരുമാനമായിട്ടുണ്ട്. അതിനിടെ, മാനുഷിക ഇടനാഴിക്ക് ഇസ്രയേല്‍ സഹകരിക്കുന്നില്ലെന്ന് ഈജിപ്ത് ആരോപിച്ചിരുന്നു.