അമ്മയില്‍ അംഗത്വം ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി

Top News

കൊച്ചി: സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ അംഗത്വത്തിന് അപേക്ഷ നല്‍കി നടന്‍ ശ്രീനാഥ് ഭാസി.അമ്മ ഓഫിസിലെത്തി അംഗത്വ അപേക്ഷ അദ്ദേഹം കൈമാറി. എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ അനുമതിക്ക് ശേഷമേ അപേക്ഷ സ്വീകരിക്കൂ.
നിര്‍മാതാവുമായി ഒപ്പുവെക്കുന്ന കരാറില്‍ അമ്മയുടെ രജിസ്ട്രേഷന്‍ നമ്പര്‍ ഉണ്ടാകണമെന്നും അല്ലാത്ത അഭിനേതാക്കളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്നും സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ശ്രീനാഥ് അംഗത്വത്തിന് അപേക്ഷിച്ചത്.നടന്‍മാരായ ശ്രീനാഥ് ഭാസിയുമായും ഷെയിന്‍ നിഗമുമായും നിസ്സഹകരിക്കുമെന്ന് ചലച്ചിത്ര സംഘടനകള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് വിവിധ സിനിമാ സംഘടനാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കുകയായിരുന്നുഇരുവര്‍ക്കുമെതിരെ നിരവധി പരാതികള്‍ ലഭിച്ചെന്നും അമ്മ പ്രതിനിധികള്‍കൂടി ഉള്‍പ്പെട്ട യോഗത്തിലാണ് വിലക്കാന്‍ തീരുമാനിച്ചതെന്നുമായിരുന്നു ഭാരവാഹികള്‍ പറഞ്ഞത്. ഇതിനു പിന്നാലെയാണ് ശ്രീനാഥ് ഇപ്പോള്‍ അമ്മയില്‍ അംഗത്വത്തിന് അപേക്ഷ നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *