അമ്പൂരി രാഖിവധക്കേസ്: മൂന്ന് പ്രതികള്‍ കുറ്റക്കാര്‍

Top News

തിരുവനന്തപുരം:അമ്പൂരി രാഖി വധക്കേസില്‍ മൂന്നു പ്രതികളും കുറ്റക്കാരെന്നു തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി. അമ്പൂരി തട്ടാന്‍മുക്ക് അശ്വതി ഭവനില്‍ അഖില്‍, ജ്യേഷ്ഠന്‍ രാഹുല്‍, അമ്പൂരി തട്ടാന്‍മുക്ക് ആദര്‍ശ് ഭവനില്‍ കണ്ണന്‍ എന്ന ആദര്‍ശ് എന്നിവരാണു പ്രതികള്‍. ഈ മാസം ഒന്‍പതിനു പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കും.
2019 ജൂണ്‍ 21-ന് ഒന്നാം പ്രതി അമ്പൂരി തട്ടാംമുക്ക് അശ്വതി ഭവനില്‍ സൈനികനായ അഖിലിന്‍റെ നിര്‍മാണത്തിലിരുന്ന വീടിന് മുന്നില്‍വെച്ചാണ് രാഖിയെ കഴുത്തില്‍ കയര്‍മുറുക്കി കൊലപ്പെടുത്തിയത്. തുടര്‍ന്ന് വീടിന്‍റെ പിറകില്‍ കുഴിയെടുത്ത് മൃതദേഹം മറവുചെയ്തെന്നാണ് കേസ്. രാഖിയെ കാണാനില്ലെന്ന് അച്ഛന്‍ രാജന്‍ പൂവാര്‍ പോലീസിന് നല്‍കിയ പരാതിയാണ് കൊലപാതകത്തിന്‍റെ ചുരുളഴിയിച്ചത്.കൊല്ലപ്പെട്ട രാഖിയും ഒന്നാം പ്രതി അഖിലും പ്രണയത്തിലായിരുന്നു. അതിനിടെ അഖിലിന് വേറെ കല്യാണം ഉറപ്പിച്ചു. ഇതോടെ രാഖി, അഖിലുമായി കല്യാണനിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടില്‍പോയി തങ്ങള്‍ തമ്മിലുള്ള ബന്ധം അറിയിച്ചു. ഇതില്‍ പ്രകോപിതനായാണ് അഖിലും സഹോദരന്‍ രാഹുലും സുഹൃത്ത് ആദര്‍ശും ചേര്‍ന്ന് ഗൂഢാലോചന നടത്തി രാഖിയെ കൊലപ്പെടുത്തിയതെന്നായിരുന്നു കേസ്.

Leave a Reply

Your email address will not be published. Required fields are marked *