കൊച്ചി: സീരിയല്‍ താരം അമ്പിളി ദേവി നല്‍കിയ പീഡന പരാതിയില്‍ ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയന് കര്‍ശന ഉപാധികളോടെ ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അമ്പിളി ദേവിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള നടപടികള്‍ഉണ്ടാകരുതെന്നും ജാമ്യ ഉത്തരവില്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.
ആദിത്യന്‍ ചൊവ്വാഴ്ച ചവറ പോലീസ് സ്റ്റേഷനില്‍ ഹാജരാകണം. അറസ്റ്റ് രേഖപ്പെടുത്തിയാല്‍ അന്നു തന്നെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ജാമ്യം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ആദിത്യന്‍ ഭീഷണിപ്പെടുത്തിയെന്നും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും ആരോപിച്ചാണ് അമ്ബിളി ദേവ പരാതി നല്‍കിയത്. തുടര്‍ന്നാണ് ആദിത്യന്‍ ഹൈകോടതിയെ സമീപിച്ചത്.
ഇതിനിടെ കഴിഞ്ഞ ഏപ്രിലില്‍ ആദിത്യന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു.